പിടയും മനം പാടിവരും
അതിൽ ആടിളയം
കല പല കുലങ്ങൾ.
തിരയും മനം തേടി ഇടം
ഇരുൾ മൂടി വിധം
ഒരു തരം സ്ഥിതികൾ.
Yo!!!
മലയും പല കാടുകളും
അതിൽ തേൻ നുകരും
പലതരം ഇണകൾ.
കലയും മലയാളികളും
ഇതിൽ ആടിവരും
ചില പുതുവഴിയിൽ.
Ey!!! Ey!!!
അറിയൂ നിൻ നാടുകളിൽ
ഇവർ തേടിവരും
ഇടം പൊതുവഴിയിൽ.
കരയും ഇവർ കുരുന്നുകളും
കൈ നീട്ടിവരും
വിധി ചെറുയുഗത്തിൽ .
നീ..! ഞാൻ..!
അറിയാൻ പല ലോക സ്ഥിതി
മറയാക്കി വിധി
ദിനം നോക്കി ഇതിൽ.
Ey!!! We!!!
ഒടുവില്‍ തല താഴ്ന്ന സ്ഥിതി
ഒടുവില്‍ തല താഴ്ന്ന സ്ഥിതി
മരവിച്ച ഗതി
ദിനം തോണ്ടി ഇതില്‍
ദിനം തോണ്ടി ഇതില്‍
നീ..! ഞാൻ..!
പിടയും ഒടുവില്‍ നുകരും മരണം
അവിടം ശരണം അഴകും അലിയും
അവിടം ശരണം അഴകും അലിയും
തറയില്‍ തളരും ഒടുവില്‍ മുകളില്‍
മുകളില്‍ ഹാ!!! ഹാ!!!
മുകളില്‍ ഹാ!!! ഹാ!!!
പറയാന്‍ അധികാരികളും
ബലിയായി പല ജീവിതവും
തുണയായ് ഇവര്‍ തേടിയത്
ബലമായ് അവര്‍ നേടി അത്
Ey!!! Ey!!!
കലയായ് ഞാന്‍ പാടിയിത്
മനസാക്ഷിക്ക് സ്വസ്ഥം ഇത്
തരും താളത്തില്‍ വ്യക്തം ഇത്
വരും കാലം അബദ്ധം ഇത്...
Bro!!!
ചെറുതായ് തല പൊക്കി ഇത്
മിഴി രണ്ടും ചുട്ടുമിത്
തല കൊണ്ടൊന്നു ചിന്തിച്ചിട്
ഉടയോന്‍ വരം വന്ദിച്ചിട് അന്ത്യം ഇത് ...
ഹാ.!!
ഹാ.!!
ചന്ദിരന്‍ ചൊല്ലി യെന്‍ ചന്ദംമിതെന്തിനു
മണ്ണിനു ഭാരമായി ശുംഭനായ്
കണ്ണിനു പിന്നിലായ് ഉണ്ടൊരു കണ്ണുനീര്‍ ഒപ്പുന്ന
പെണ്ണിനുമപ്പുറം പലതും.
Ey!! Ey!!
Ey!! Ey!!
ചന്ദിരന്‍ ചൊല്ലി യെന്‍ ചന്ദംമിതെന്തിനു
മ***** ഭാരമായി ശുംഭനായ്
കണ്ണിനു പിന്നിലായ് ഉണ്ടൊരു കണ്ണുനീര്‍ ഒപ്പുന്ന
പെണ്ണിനുമപ്പുറം പലതും.
0 Comments
Drop a comment for corrections and the lyrics you need!!