ആരാധികേ...മഞ്ഞുതിരും വഴിയരികേ
നാളേറെയായി കാത്തുനിന്നു മിഴി നിറയേ
നീയെങ്ങു പോകിലും അകലേക്ക് മായിലും
എന്നാശകൾ തൻ മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം...
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ...
പിടയുന്നോരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിലെന്നിലേ പ്രകാശമില്ലിനി...
മിഴിനീരുപെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ എറിഞ്ഞ പൊൻതിരി
മാനം പകുത്തു നൽകിടാം കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം സ്വയം മറന്നിടാം
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ... മഞ്ഞുതിരും വഴിയരികേ
ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്നു ചേർന്നിടും
പിരാക്കൾപോലിതേ വഴി
നിലാവിൽ പാറിടും...
നിനക്കു തണലായി ഞാൻ
നിനക്ക് തുണയായി ഞാൻ
പലകനവുകൾ പകലിരവുകൾ
നിറമണിയുമീ കഥയെഴുതുവാൻ
ഈ ആശകൾ തൻ മൺതോണിയുമായ്
തുഴഞ്ഞകലെ പോയിടാം
എന്റെ നെഞ്ചാകെ നീയല്ലേ
എന്റെ ഉന്മാദം നീയല്ലേ
നിന്നേ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നുമൊരു പുഴയായ്
ആരാധികേ...മഞ്ഞുതിരും വഴിയരികേ
0 Comments
Drop a comment for corrections and the lyrics you need!!