Malayalam Lyrics
(Click here for English Lyrics)

ജനലിലാരോ..... ജനലിലാരോ.....
മഴയായ് പതുങ്ങി നോക്കും
നിലാവായി തൊട്ടുണർത്തും
മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെന്‍റെ മിഴിതുറക്കും

അരികിൽ ഒരു നിഴലുപോല്‍
കരളിലൊരു താളമായ്
മിഴിയിൽ ഒരു പീലി പോല്‍
ചുണ്ടിൽ ഒരു ഗാനമായ്
അനുരാഗ ലോലമാകും ആകാശം
ജനലിലാരോ.... ജനലിലാരോ...

നീ വന്നതാണോ
കാട് പൂത്തുലഞ്ഞതാണോ
നീ പറയാതെ പോയതാണോ
വെയിൽ അറിയാതില പൊഴിഞ്ഞതാണോ
മഞ്ഞോ കാറ്റോ മഴയോ നീ
മണമോ നിറമോ നിനവോ നീ

അലയിളകും അരുവി പോല്‍
അഴകിലൊരു പ്രണയമായ്
മൺവിളക്കിന്‍ നാളം പോല്‍
ഉള്ളിൽ ഒരു ജീവനായ്
ഗന്ധർവ്വ ഗാനമാകും ആകാശം
ജനലിലാരോ....

നീ കരഞ്ഞതാണോ
മഴവില്ലുടഞ്ഞു വീണതാണോ
നീയറിയാതുണർന്നതാണോ
മഞ്ഞുതിർന്നു വീണതാണോ
മലരോ മധുവോ ഋതുവോ നീ
നിസയോ കനിവോ നിലാവോ നീ

അത് നീ മരത്തണലു പോല്‍
കണ്ണിൽ ഒരു മോഹമായ്
മിന്നിൽ മഴക്കാറു പോല്‍
പൊൻമയിലിൻ നൃത്തമായ്

ആ ഭേരി രാഗം പാടും ആകാശം
ജനലിലാരോ ജനലിലാരോ

മഴയായ് പതുങ്ങി നോക്കും
നിലാവായ് തൊട്ടുണർത്തും
മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെന്‍റെ മിഴിതുറക്കും


English Lyrics
(Click here for Malayalam Lyrics)

janalilaaro janalilaaro

mazhayaay pathungi nokkum

nilaavaayi thottunartthum

melle melle maaril chernnaliyum

mruduvaayi mutthiyente mizhithurakkum

 

arikil oru nizhalupol

karaliloru thaalamaayu

mizhiyil oru peeli pol

chundil oru gaanamaayu

anuraaga lolamaakum aakaasham

janalilaaro.... janalilaaro...

 

nee vannathaano

kaatu pootthulanjathaano

nee parayaathe poyathaano

veyil ariyaathila pozhinjathaano

manjo kaatto mazhayo nee

manamo niramo ninavo nee

alayilakum aruvi pol

azhakiloru pranayamaayu

manvilakkin naalam pol

ullil oru jeevanaayu

gandharvva gaanamaakum aakaasham

janalilaaro....

 

nee karanjathaano

mazhavillutanju veenathaano

neeyariyaathunarnnathaano

manjuthirnnu veenathaano

malaro madhuvo r_thuvo nee

nisayo kanivo nilaavo nee

 

athu nee maratthanalu pol

kannil oru mohamaay

minnil mazhakkaaru pol

ponmayilin nrutthamaay

 

aa bheri raagam paadum aakaasham

janalilaaro… janalilaaro….

mazhayaayu pathungi nokkum

nilaavaayu thottunartthum

melle melle maaril chernnaliyum

mruduvaayi mutthiyente mizhithurakkum