മന്ത്ര-മന്ത്ര-മന്ത്ര മന്ത്രമല്ല തന്ത്രം ഇത്
Your thought was a turn-it out bloody bit
മന്ത്ര-മന്ത്ര-മന്ത്ര മന്ത്രമല്ല തന്ത്രം ഇത്
haa
ഈ കാലഘട്ടം മാറി മറിഞ്ഞെങ്കിലും നാം മാറ്റിടാത്ത
കാര്യം ഏറെയുണ്ട് പറയാനും ഏറെയുണ്ട്
ഇന്ത അന്ധകാരം നിൻറെ തലയില് മാത്രമല്ല
നിൻറെ കണ്ണിൽ ഉണ്ട് ചെന്നിടം എല്ലാവിധം പടർന്നിട്ടുണ്ട്
കടല് പോലെ ഇരമ്പും ശിരയിൽ ചോര നാഡീവ്യൂഹം
തളർന്നു പോകിലും ഞാന്‍ തിരികെ തരില്ല-
എൻറെ ഭൂതകാലം മാടിവിളിച്ചു എന്നെ എങ്കിലും തരില്ല-
എൻറെ ചരട് നിൻറെ കയ്യിലല്ല പരതി ഇരുട്ടിൽ കിടക്ക് പുറത്ത്
എടുത്തു കൊടുത്തു നിൻറെ തലച്ചോറും
അവൻറെ കാൽക്കൽ വെക്ക്
എന്നിട്ട് വായ്പ വെക്ക്
പറയൂ ഞാനൊരു വിൽപ്പന ചരക്ക്
കറുപ്പും വെളുപ്പും അല്ല പ്രശ്നം എന്ന് തിരിച്ചറിയുന്ന
കാലം വന്ന ശേഷം മാത്രം ശാസ്ത്രം ജയിച്ചു എന്ന് കരുത്
മന്ത്ര_മന്ത്ര-മന്ത്ര മന്ത്രമല്ല തന്ത്രം ഇത്
തലയിൽ ആണിയടിച്ചു വെച്ചൊരു തീപന്തം ഇത്
ഉടലിൽ ഒഴുകും പച്ച ചോരയുടെ ഗന്ധം ഇത്
ശബ്ദിക്കരുത്, ചവിട്ടിതാഴ്ത്തും നിന്നെ കുപ്പയില്
ഹാ.. മനുഷ്യാ.. നീ നോക്ക്
ഓരോരോ മുക്കിലും മൂലയിലും നീ കാണും നിന്നെ തന്നെ
നിൻറെ രക്തം തന്നെ ഒറ്റ സൃഷ്ടി തന്നെ എങ്കിലും നീ കരുതി
പിന്നെ എന്തിനവര്‍ വിധിയുടെ കളിയില്‍ വഴുതി
Aaa..
ഈ ജീവിതം ഒരു മന്ത്ര..
കാണാ ചരടിൽ അതുകോര്‍ക്ക്
കൈയ്യും മെയ്യും കരളും മനസ്സും അതിലലിയുന്ന
അലിയുന്ന അലിയുന്ന അലിയുന്നേ
ഞാനൊരു മന്ത്രവാദി അല്ല, മഹാപാപി !
മാനസാന്തരപ്പെടാൻ എനിക്കു വയ്യ
എന്‍റെ കണ്ണിൽ ആവി എന്‍റെ നെഞ്ചിലാധി
ജാതിയില്ല എനിക്ക് എന്‍റെ പേര് എന്‍റെ ഖ്യാതി
അവർണ്ണ സവർണ്ണനല്ല,... ഒരു കുലം അത് മനുഷ്യജാതി
യുഗയുഗാന്തരങ്ങളായി ശപിച്ചു ജീവിതം
ഇത് നീച രക്തം എന്നു പറഞ്ഞു ചവച്ചുതുപ്പി-
അടിച്ചു താഴ്ത്തി എങ്കിലും ഇതു തുടര്‍ന്നു
നടുനിവര്‍ത്തി നിന്നു എന്‍റെ യുക്തി-
ശക്തി മാത്രമല്ല ബുദ്ധിയും ഞാൻ പിടിച്ചുയർത്തി
haa..
This is that ഉന്മൂലനം
രക്ഷപ്പെടുവാന്‍ നിനക്ക് മനസ്സിൽ ഭീതി ഉണ്ടാകണം
കടല് പോലെ ഇരമ്പും നെഞ്ചിൻ താളം ഉള്‍താവളം
ശെരിക്കും പറഞ്ഞാല്‍ നിനക്കു നീ മാത്രം ഉണ്ടാകണം
yaa..
ജീവിതം ഒരു മന്ത്രാ
കാണാ ചരടിൽ അതുകോര്‍ക്ക്
കൈയ്യും മെയ്യും കരളും മനസ്സും
അതിലലിയുന്ന അലിയുന്ന അലിയുന്ന അലിയുന്നേ
Manthra Manthra Manthra Manthramalla thanthram ithu
“Your thought was a turn-it out bloody bit”
Manthra Manthra Manthra Manthramalla thanthram ithu
haa
ee kaalaghattam maari marinjenkilum naam maattidaattha
kaaryam ereyundu parayaanum ereyundu
intha andhakaaram ninte thalayilu maathramalla
ninte kannil undu chennitam ellaavidham padarnnittundu
kadalu pole irampum shirayil chora naadeevyooham
thalarnnu pokilum njaan thirike tharilla-
ente bhoothakaalam maadivilicchu enne enkilum tharilla-
ente charatu ninre kayyilalla parathi iruttil kidakku puratthu
edutthu kodutthu ninte thalacchorum
avante kaalkkal vekku
ennittu vaaypa vekku
parayoo njaanoru vilppana charakku
karuppum veluppum alla prashnam ennu thiricchariyunna
kaalam vanna shesham maathram shaasthram jayicchu ennu karuthu
manthra manthra manthra manthramalla thanthram ithu
thalayil aaniyadicchu vecchoru theepantham ithu
udalil ozhukum paccha chorayude gandham ithu
shabdikkaruthu, chavittithaazhtthum ninne kuppayilu
haa.. manushyaa.. nee nokku
ororo mukkilum moolayilum nee kaanum ninne thanne
ninte raktham thanne otta srushti thanne enkilum nee karuthi
pinne enthinavar vidhiyute kaliyil vazhuthi
aa..
ee jeevitham oru manthraa
kaanaa charadil athukorkku
kayyum meyyum karalum manasum athilaliyunna
aliyunna aliyunna aliyunne
njaanoru manthravaadi alla, mahaapaapi !
maanasaantharappetaan enikku vayya
ente kannil aavi, ente nenchilaadhi
jaathiyilla enikku enre peru enre khyaathi
avarnna savarnnanalla... oru kulam athu manushyajaathi
yugayugaantharangalaayi shapicchu jeevitham
ithu neecha raktham ennu paranju chavacchuthuppiyaticchu thaazhtthi-
enkilum ithu thutarnnu natunivartthi ninnu enre yukthi
shakthi maathramalla buddhiyum njaan piticchuyartthi
haa
This is that unmoolanam
rakshappetuvaan ninakku manasil bheethi undaakanam
kadalu pole irampum nenchin thaalam ulthaavalam
sherikkum paranjaal ninakku nee maathram undaakanam
yaa..
jeevitham oru manthraa
kaanaa charadil athukorkku
kayyum meyyum karalum manasum
athilaliyunna aliyunna aliyunna aliyunne
0 Comments
Drop a comment for corrections and the lyrics you need!!