ആ നനാ.... ആ.. നാനാ..

 

മഴ തൊടാ മുകിലു പോൽ അകലെ നീ

അതിരെഴാ ജലധിയായ് അരികെ ഞാൻ

ഓരോ നീർക്കണം നീയായി പെയ്തിടാം

താനേ നീർഘമായ് മാറി ഞാൻ

നാമൊന്നായി തോര്‍ന്നിടാം

 

ഇനിയും ഓർമ്മതൻ ചിറകിൽ ആർദ്രമായി

കണിക നീ തൂവൽ നീ ഈ വാനം നീ

നീ യെൻ മൗനം വാങ്ങുമോ...

 

മഴ തൊടാ മുകിലു പോൽ അകലെ നീ..

 

നിഴലു മാഞ്ഞിടാം വഴിയിൽ ഏകനായി

ഞാനൊരൊന്നായ് മാത്രമായി ഈ യാത്രയിൽ

നീയെൻ ജന്മം തേടുമോ