യാ കരീമള്ളാഹ്.. അള്ളാഹ്.. യാ റഹീമള്ളാഹ്.. (2)

 

പറയല്ലേ റബ്ബിനോട് ഈ ദുരിതങ്ങൾ ഏറെ വlലുതായ്

പറയല്ലേ റബ്ബിനോട് ഈ ദുരിതങ്ങൾ ഏറെ വlലുതായ്

പറയൂ ദുഃഖങ്ങളോട് എൻറെ പടച്ചോൻ ഏറെ ബലവാൻ

പറയൂ ദുഃഖങ്ങളോട് എൻറെ പടച്ചോൻ ഏറെ ബലവാൻ

എന്നും അവനാകുന്നു ഗുണവാൻ

 

അവനല്ലോ എൻറെ ശ്രേഷ്ടജന്മം മനുഷ്യകുലത്തിൽ ചേർത്തു

അതിനാലെയെത്ര കോടി ജനതതി അഴകാർന്ന ഭൂമിയിൽ പാർത്തു

 

അതൃപങ്ങളേറും കായക്കനികളും അളവോളം മുന്നിൽ തീർത്തു

അതിൽ നിന്നും നമ്മൾ ആടി മുറപ്പടി അന്യോനമേ  പകുത്തു

ഇരുളും വെളിച്ചം ഇഴചേർന്നു വാഴും സുഖദുഃഖ വേദിയിൽ

ഇടറാതുറച്ചു ക്ഷമയോടെ നിൽക്ക് അവന്‍ ഓതി വേദമിൽ

അറിവോടെടുത്ത് അകതാരിലിട്ട് അതിലാക് ജീവിതം

അരുതേ വൃതാ ഭയം

 

പറയല്ലേ റബ്ബിനോട് ഈ ദുരിതങ്ങൾ ഏറെ വlലുതായ്

പറയല്ലേ റബ്ബിനോട്

 

പഞ്ചേന്ദ്രിയങ്ങൾ പവിത്രമാക്കാൻ പതിവായ് പഠിക്ക് വേദം

പിഞ്ചായ് വളർന്ന് ഗുരുത്വമേകാൻ പ്രിയമോടുയർത്ത് ബോധം

നെഞ്ചാകെ നന്മ നിറച്ചു പാരിൽ നീയാക് ദൈവനാമം

മൊഞ്ചോടെ കർമ്മം വിതച്ചു നേരിൽ നിറമേക് സൗഖ്യ കേമം

പെരിയോൻ അയച്ച പൊരുളിന്‍റെ കള്ളി അറിയാതലഞ്ഞുവോ

പെരുമാ നടിച്ച് പൊരുതും പിഴച്ച് പലതായി ഇടഞ്ഞുവോ

പ്രകൃതം മറന്ന് വികൃതി തുടർന്ന് പ്രഭയാകെ മങ്ങിയോ

പ്രകൃതി പിണങ്ങിയോ

 

പറയല്ലേ റബ്ബിനോട് ഈ ദുരിതങ്ങൾ ഏറെ വlലുതായ്(2)

പറയൂ ദുഃഖങ്ങളോട് എൻറെ പടച്ചോൻ ഏറെ ബലവാൻ(2)

എന്നും അവനാകുന്നു ഗുണവാൻ