MALAYALAM LYRICS

Padakkirangiya Thappana Lyrics

പടക്കിറങ്ങിയ താപ്പാന

കുടുക്കിലാക്കിയ താപ്പാന

കണക്ക് തീർക്കണ താപ്പാന

ഇവനൊരു താപ്പാന (2)

കൊണ്ടാലും നാടാകെ

കണ്ടോരും പറയാതെ

പെണ്ണാളിൻ തുണയായി കൂടും കൂട്ടാനാ

വിരുന്നു വന്നു വിളങ്ങി വന്നു ഒരുങ്ങി വന്നു നാട്ടിനും കൂട്ടായി

വിരുന്നു വന്നു വിളങ്ങി വന്നു ഒരുങ്ങി വന്നു നാട്ടിനും കൂട്ടായി

പടക്കിറങ്ങിയ താപ്പാന

കുടുക്കിലാക്കിയ താപ്പാന

കണക്ക് തീർക്കണ താപ്പാന

ഇവനൊരു താപ്പാന

ആവേശം ആടിപ്പാടി പൂരം കാണുംപോലെ

ആരാണീ നാടും വീടും ആഘോഷം കൊണ്ടാടി

വീരോടെ ആയം പായും പാരാവാരം പോലെ

നേരോടെ പോരൂ പോരൂ പോരാടാനായ് കൂടെ

നീട്ടു വിളി പൊങ്ങണ് പൊങ്ങണ്

നാട്ടുവഴി നമ്മുടെ നമ്മുടെ

നാളൂരി അംഗമോടംഗം

തിലകം ചൂടാൻ ആയ്

നാട്ടാനാ കൂട്ടാനാ താപ്പാനാ

പടക്കിറങ്ങിയ താപ്പാന

കുടുക്കിലാക്കിയ താപ്പാന

കണക്ക് തീർക്കണ താപ്പാന

ഇവനൊരു താപ്പാന

പോരാടി നേടാനായ് തായം നോക്കും നേരം

പൂളോടെ കൂടി ചേരും കൂടാരത്തിന്‍ കൂട്ട്

പോരാളി നീയും ഞാനും തീയും കാറ്റും പോലെ

എതിരാളി വീഴും കാലം വന്നു വന്നു ചാരെ

തീ കളികൾ അങ്ങനെ അങ്ങനെ

പോര്‍ കളികൾ കലങ്ങി വിലങ്ങനെ

വാളു പിടി വായ്ത്തല വീശ് വിജയം കൊയ്യാൻ ആയ്