വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്...

വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്...
തുള്ളിയാമെന്നുള്ളില് വന്ന്,
നീയാം കടല്, പ്രിയനേ
നീയാം കടല്

യാ  മൗലാ മൗലാ
ഇർഹം ലെന
യഹദിനാ
ഹുബ്ബൻ ലെന 

യാ  മൗലാ മൗലാ
ഇർഹം ലെന
യഹദിനാ
ഹുബ്ബൻ ലെന

വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്...

കാറ്റ് പോലെ വട്ടം വെച്ച്
കണ്ണിടയിൽ മുത്തം വെച്ച്
ശ്വാസമാകെ തീ നിറച്ച്
നീയെന്ന റൂഹ്, റൂഹ്

ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ മയിലാഞ്ചിക്കാട്
അത്തറിന്റെ കുപ്പിതുറന്നേ മുല്ല ബസാറ്‌
ദിക്കറ് മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്?
ഉത്തരമുണ്ട്
ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്, പ്രിയനേ-
പ്രേമത്തിൻ തുണ്ട്

വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്...

നീർച്ചുഴിയിൽ മുങ്ങിയിട്ട്
കാൽക്കൊലുസ്സിൽ വന്ന് തൊട്ട്
വെള്ളിമീനായ് മിന്നണ്‌ണ്ട്
നീയെന്ന റൂഹ്, റൂഹ്

ജിന്ന് പള്ളി മുറ്റത്തു വന്നേ, മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയാകും പ്രേമത്തെളിച്ചം
ഉള്ളു നിറച്ചൊരു താളിനകത്ത്
എന്നെയെടുത്ത് കുറിച്ചൊരു കത്ത്
തന്നു നിനക്ക്
ഒന്നു തുറക്ക്
ഞാനെന്നൊരേട്, പ്രിയനേ
ഞാനെന്നൊരേട്.

വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്...

മൗലാ മൗലാ
ഇർഹം ലെന
യഹദിനാ
ഹുബ്ബൻ ലെന...
മൗലാ മൗലാ
ഇർഹം ലെന
യഹദിനാ
ഹുബ്ബൻ ലെന...