ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ!

കാലുമേലെ കാലു കേറ്റി
സോഫയിൽ ഇരുന്ന് നീ
മേനിയാകെ കോള് കേറ്റി
ഒരേറുനോട്ടം കൊണ്ടിന്നലെ

നോവുചെമ്മരിയാടു മേഞ്ഞ-
ലഞ്ഞുലഞ്ഞ കണ്ണിലേ
നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞു-
ണർന്നുലഞ്ഞു കണ്ട് ലേ

മോന്തി തീരും നേരം മുന്നേ
ചായ മോന്തി തീർക്കണം 
അന്റെ നോവുനാട്ടിന്ന് 
കൊണ്ടുവന്ന കമ്പിളി പുതക്കണം
ജോറിലൊന്നുറങ്ങണം 
പൂതി തീർത്തുറങ്ങണം

Singer(s) Sithara Krishnakumar
Lyricist(s) Muhsin Parari
Music(s) Sithara Krishnakumar