Find Ariyam Nellinte Nadanpattu Song lyrics here in Malayalam


ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ.. 
ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്.. 
ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ് 
പാട്ടും കേട്ട്.. നീയുറങ്ങ്. (2)

അക്കണ്ടം ഇക്കണ്ടം മേലേത്തേ കുഞ്ഞിക്കണ്ടം, 
കണ്ടത്തിനോരത്ത്  കുണ്ടും കുത്തീ
ആ എല ഈയെല ചേമ്പെല വിരിച്ചിട്ട്  
എന്നെ കെടത്തീട്ടും... പോയതല്ലേ.. (2)

വല്യ വരമ്പിന്റേ.. തെക്കേ മൂലയ്ക്കല് 
തമ്പ്രാൻ കുടചൂടീ.. നിക്കണുണ്ട്. 
വാരിയെടുക്കാനും മാറോടണയ്ക്കാനും 
ഏറെ കൊതിയുണ്ടേ.. പൊന്നുംകട്ടേ... (2)

നട്ടുച്ച നേരല്ലേ.. പൊള്ളുന്ന വെയിലല്ലേ.. 
ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ 
എന്നുണ്ണി കണ്ണന് പാലു തരാഞ്ഞിട്ട് 
മാറിലെ വേദന..ടങ്ങണില്ല (2)

അമ്മെടെ പാട്ടിന്റേ.. ഈരടീ കേൾക്കുമ്പോൾ 
താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ 
അമ്മേടെ മാറിന്റേ.. ചൂടേറ്റു മയങ്ങാനും 
ഏറെ കൊതിയുണ്ടേ.. പെറ്റോരമ്മേ..... 

ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ.. 
ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്.. 
ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ് 
പാട്ടും കേട്ട്.. നീയുറങ്ങ്. (2)

Singer(s) Sannidhanandan
Lyricist(s) Subrahmanyam Kakkattiri
Music(s) Subrahmanyam Kakkattiri