Find Thandodinja Thamarayil Song Lyrics from the Movie Aaha here in Malayalam.

തണ്ടൊടിഞ്ഞ താമരയിൽ 
വന്നണഞ്ഞ പൂങ്കിളിയെ 
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ...

തണ്ടൊടിഞ്ഞ താമരയിൽ 
വന്നണഞ്ഞ പൂങ്കിളിയെ 
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ
ചന്തമുള്ള വാക ചോട്ടിൽ 
കൊക്കുരുമി കൂടാമോ 
മൂടിവച്ച കുഞ്ഞിലചുണ്ടിൻ 
മർമ്മരം കേൾക്കാമോ
ഊയലാടിയാടിയാടി 
പൊൻകിളിയേ 
എന്നടുത്തെത്താമോ?

തണ്ടൊടിഞ്ഞ താമരയിൽ 
വന്നണഞ്ഞ പൂങ്കിളിയെ 
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ...

കണ്ണുവക്കും പൊന്നിളനീർ
തിങ്കളിന്റെ കണ്മഷി നീ  
ആരാരെയാരെ തേടി 
വന്നു നീ...
ഇന്ന് നിന്റെ കന്നണിയാൻ 
വന്നുതിരും പൂക്കണി ഞാൻ 
ചെമ്പകം പൂക്കും കാവിൽ
മേളമായ്...
നീയെന്റെ നാണത്തിൻ
ചിമിഴായ്
മേനിപൂമേട്ടിലെ മണമായ്
നീയെന്റെ മോഹപെൺകൊടിയായ്
രാക്കുളിർ കാറ്റിലെ നനവായ് 
മഞ്ഞായ് പുണരും മൃദുവായ്...

തണ്ടൊടിഞ്ഞ താമരയിൽ 
വന്നണഞ്ഞ പൂങ്കിളിയെ 
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ...

കണ്ണേറിയും മാന്മിഴിയാൽ 
മന്മഥന്റെ പൂവമ്പുമായ്‌ 
ഇന്നെന്റെ ചോറും കൂട്ടിൽ 
വന്നിതാ...
എന്നുമെന്റെ കണ്ണിതിലായ്
വന്നതിക്കും സൂരിയനായ്
വാതിലിനോരം ചേർന്ന് 
നിൽപ്പു ഞാൻ 
നീയെന്നുമെന്നിലെ കനലായ്
മോതിരകയ്യിലെ നിധിയായ്
എന്നിലെ ശ്വാസത്തിൻ കണമായ്
എന്നിലെ മോഹത്തിൻ ചിറകായ്
നീയാ കുളിരിൻ ഉറവായ്...

തണ്ടൊടിഞ്ഞ താമരയിൽ 
വന്നണഞ്ഞ പൂങ്കിളിയെ 
നെഞ്ചിലൂറും പൊൻ കനവിൻ
തേൻ കുടിക്കാൻ വായോ...
 ചന്തമുള്ള വാക ചോട്ടിൽ 
കൊക്കുരുമി കൂടാമോ 
മൂടിവച്ച കുഞ്ഞിലചുണ്ടിൻ 
മർമ്മരം കേൾക്കാമോ
ഊയലാടിയാടിയാടി 
പൊൻകിളിയേ 
എന്നടുത്തെത്താമോ?

Singer(s) Vijay Yesudas, Sayanora Philip
Lyricist(s) Sayanora Philip
Music(s) Sayanora Philip