Find your favourite song Thulasikathir Nulliyeduthu lyrics in Malayalam here.

കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
തുളസിക്കതിര്‍ നുള്ളിയെടുത്തു- 
കണ്ണനൊരു മാലക്കായി...
പൊട്ടാത്ത നൂലില്‍ കെട്ടി... 
എന്നെന്നും ചാര്‍ത്താം ഞാന്‍... 
തുളസിക്കതിര്‍ നുള്ളിയെടുത്തു...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍... )

കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി... 
കായാമ്പൂ പൂ വിരിച്ചു... 
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം (2)
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... 
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... 
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ... 
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ... 
(തുളസിക്കതിര്‍...)

പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ... 
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ... 
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

Singer(s) Jayakrishnan
Lyricist(s) S Vasudevan Potti
Music(s) Sivanand