Mazhathullikal Pozhinjeedumee Song Lyrics in Malayalam
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....
ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ...
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...
കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ....
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....
Singer(s) | MG Sreekumar |
Lyricist(s) | BR Prasad |
Music(s) | Berny Ignatius |
0 Comments
Drop a comment for corrections and the lyrics you need!!