അഞ്ജലികൂപ്പി നിൻ മുന്നിൽ കൃഷ്ണാ 
കർപ്പൂര ദീപമായ് ഉരുകിയെൻ

മനവും കണ്ണാ..

മിഴികളിൽ നിറയും പൊയ്കയിൽ വിരിയും

കമലം നിനക്കായ്‌ അർപ്പിച്ചു കണ്ണാ..

എൻ അപരാധമെല്ലാം പൊറുക്കേണമേ

നീ..കൃഷ്ണ....(അഞ്ജലികൂപ്പി)

 

തുളസീ മാലയായ് അണിഞ്ഞിരുന്നെങ്കിൽ

സരസീരുഹമായ് പാദം പുൽകിയെങ്കിൽ

(തുളസീ മാലയായ്)

ഹരിനാമകീർത്തനമായ്

ശ്രവിച്ചിരുന്നെങ്കിൽ..

അപരാധമെല്ലാം പൊറുക്കേണമേ കൃഷ്ണ 

അനുഗ്രഹശംഖിലെ

നാദമായി മാറ്റൂ... കണ്ണാ.. കണ്ണാ....

 

കരകേസലയത്തിൽ അലിഞ്ഞൊരു

വെണ്ണയായി

ഘന സാര ഗന്ധിയായ്‌

മെയ്യിൽ പടർന്നെങ്കിൽ..(കരകേസലയത്തിൽ)

ചുരുൾ മുടി തഴുകും

മയിൽ‌പീലി ആയെങ്കിൽ

അപരാധമെല്ലാം പൊറുക്കേണമേ കൃഷ്ണ 

അനുഗ്രഹമുരളി

നാദമായി മാറ്റൂ...കണ്ണാ.. കണ്ണാ....

 

അഞ്ജലികൂപ്പി നിൻ മുന്നിൽ കൃഷ്ണ

കർപ്പൂര ദീപമായ് ഉരുകിയെൻ

മനവും കണ്ണാ......

 


Singer Meghna Sumesh
Lyricist Krishna Priyadarsan
Musician Renjini Sudheeran