പുലരിയിൽ ഇളവെയിലാദ്യമായ് വിരൽ തൊടും നിമിഷം
ചിറകിടുമൊരു ചിരിയോടെ ഞാൻ പകൽക്കിനാ ശലഭം
മധുമയ വിചാരമായ് ... മനമതി വിലോലമായ്
ഈ വഴികളിൽ ആ വനികളിൽ തേടി ... ഒരേ മുഖം

ചെറുമൊഴിയിലും അകമറിയുമേ സ്നേഹം കവിഞ്ഞൊരാക്കടൽ
കരിയിരുളിലും ഒളി ചിതറുമേ വാഴ്വിൻ കെടാത്ത തീക്കനൽ
നിനവിലായ് നനയുമേ നീയാം നിലാമഴ
അണുവിലും അണുവിലും പതിയെ നാം അലിയവേ
സുഖാർദ്രമാം തുഷാരമായ് പ്രണയം ഉയിരിൻ ലതയിൽ

പുലരിയിൽ ഇളവെയിലാദ്യമായ് വിരൽ തൊടും നിമിഷം

അണിമുകിലുപോൽ; ഇനിയൊഴുകു നീ ഞാനോ നിശീഥവാനമായ്
മണിമിഴിയിലെ കുളിരരുവിതൻ ആഴം തലോടി മീനുപോൽ
സമയമാം നദിയിതിൽ മോഹം മരാളമായ്
ഇതളിലും ഇതളിലും ഇരുവരും പടരവേ
സുഖാർദ്രമാം തുഷാരമായ് പ്രണയം ഉയിരിൻ ലതയിൽ

പുലരിയിൽ ഇളവെയിലാദ്യമായ് വിരൽ തൊടും നിമിഷം
ചിറകിടുമൊരു ചിരിയോടെ ഞാൻ പകൽക്കിനാ ശലഭം
മധുമയ വിചാരമായ് ... മനമതി വിലോലമായ്
ഈ വഴികളിൽ ആ വനികളിൽ തേടി ... ഒരേ മുഖം

Singer K S Harisankar
Lyricist B K Harinarayanan
Musician Bijibal